Fill The Form

2021 ജൂലൈ 2 വെള്ളി ഇന്ത്യൻ സമയം ഉച്ചക്ക് 1.30 മുതൽ ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിന് പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ സന്ദർശിക്കുക.

പീസ് റേഡിയോ മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇന്റർനെറ്റ് റേഡിയോ. 3 ലക്ഷം ഡൗൺലോഡ്‌സ് 52+ പരിപാടികൾ 100+ അവതാരകർ 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ടു റേഡിയോ സ്ട്രീമുകൾ.അന്താരാഷ്ര്ട നിലവാരമുള്ള നാല് സ്റ്റുഡിയോകൾ.ലോകത്തെ തന്നെ മുൻ നിര ചാനലുകളോട് കിടപിടിക്കുന്ന ശബ്ദ ക്ലാരിറ്റി... ഫ്രീക്വൻസി പരിമിതി ഇല്ലാത്ത കേൾവി... അറേബ്യന്‍ ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും നൂറുകണക്കിന് ശ്രോതാക്കൾ.അഞ്ചു വർഷം കൊണ്ട് ലക്ഷകണക്കിന് വ്യക്തികൾ സത്യ സന്ദേശം ശ്രവിച്ചു.. നമ്മുടെ പീസ് റേഡിയോ വളരുകയാണ് അൽ ഹംദു ലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ.

ഇ-മദ്റസ റെഗുലർ കോഴ്സ്

 • മക്കൾ ഇഹപര ലോകങ്ങളിൽ ഉപയോഗപ്പെടാൻ

 • നന്മകളിൽ സമയം ചിലവഴിക്കാൻ

 • നമസ്കാരം പൂർണ്ണരൂപത്തിൽ പ്രാക്ടിക്കൽ ആയി പഠിക്കാൻ

 • നിത്യജീവിതത്തിലെ പ്രാർത്ഥനകൾ ശീലിക്കാൻ

എന്താണ് ഇ-മദ്റസ

കുട്ടികൾക്കായി പീസ് റേഡിയോ നടത്തുന്ന കോഴ്സാണ് ഇ-മദ്റസ. നിലവിൽ മദ്രസകളിൽ പഠിക്കുന്നവർക്കും ഇതിന്റെ ഭാഗമാകാം. ഒരു ഫിനിഷിംഗ് സ്കൂൾ പോലെ നമ്മുടെ കുട്ടികളെ നന്മകളോടൊപ്പം കോർത്തിണക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താം.

പത്തു വയസ്സിന് താഴെ ഉള്ള കുട്ടികളെ ജൂനിയർ കാറ്റഗറിയായും മുകളിലുള്ളവരെ സീനിയർ കാറ്റഗറിയായും തിരിച്ചാണ് ക്ലാസുകൾ നടക്കുന്നത്.

ഓഡിയോ ക്ലാസുകൾ പീസ് റേഡിയോ Mobile App ലും വീഡിയോ ക്ലാസുകൾ Zameel App ലുമാണ് ലഭിക്കുക

Download App Now

About E-Madrasa

Study Class

ആഴ്ചയിൽ 30 മിനുറ്റ് ദൈർഘ്യമുള്ള രണ്ട് സെഷനുകളാണ് ഉണ്ടാക്കുക. വെള്ളിയും ഞായറും ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് പീസ് റേഡിയോയിൽ നിന്ന് ഇവ കേൾക്കാൻ സാധിക്കും. വീഡിയോ ക്ലാസ് Zameel app ൽ നിന്ന് ലഭിക്കുന്നതാണ്.

Class test

ആഴ്ചയിലുള്ള രണ്ട് സെഷനുകളെ (Study Class) തുടർന്നും മൂന്ന് ചോദ്യങ്ങൾ അടങ്ങിയ ക്ലാസ് ടെസ്റ്റിന് കുട്ടികൾ ഉത്തരം. പീസ്‌ റേഡിയോ കോഴ്സ് ഓപ്ഷനില്‍ നിന്ന് "Class Test" ക്ലിക്ക് ചെയ്‌താല്‍ അതാത് ദിവസങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം അയക്കാന്‍ സാധിക്കുന്നതാണ്.

Parent Review

കുട്ടികള്‍ ചെയ്യുന്ന കോഴ്സ് സംബന്ധമായ വര്‍ക്കുകള്‍ പരിശോധിച്ച ശേഷം രക്ഷിതാക്കള്‍ ചെയ്യേണ്ട പരിശോധനയാണിത്. പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലെ Parent Review എന്ന ഭാഗത്താണ് ഇതിനാവശ്യമായ നിർദ്ദേശങ്ങൾ കാണുക.

Model Exam

ഫൈനൽ പരീക്ഷയുടെ രൂപം മനസ്സിലാക്കുന്നതിനും നമ്മുടെ ഫോണിലെ സാങ്കേതിക സംവിധാനങ്ങൾ ഫൈനൽ പരീക്ഷ എഴുതുന്നതിന് തൃപ്തികരമാണെന്നും ഉറപ്പു വരുത്തുന്നതിനാണ് മോഡൽ പരീക്ഷ. ഇത് എഴുതൽ നിർബന്ധമില്ല.

Final Exam

മൂന്നു മാസക്കാലത്തെ പഠനങ്ങൾ വിലയിരുത്തുന്ന ഫൈനൽ പരീക്ഷയിൽ 40 ചോദ്യങ്ങളാണ് ഉണ്ടാകുക. ഫൈനൽ പരീക്ഷയോടൊപ്പം Class test, Activity, Parent review എന്നിവയുടെ മാർക്കുകൾ ഇതോടൊപ്പം ചേർത്ത ശേഷം ആയിരിക്കും ഫൈനൽ മാർക്ക് കണക്കാക്കുക

Phone in Viva

ഫൈനൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പത്തു പേരെ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നിന്ന് ഫോൺ ഇൻ വൈക്ക് തെരഞ്ഞെടുക്കും. ഇവരിൽ നിന്നാണ് റെഗുലർ കോഴ്സ് റാങ്ക് ജേതാക്കളെ തെരഞ്ഞെടുക്കുക.

Live Chat

ഇ-മദ്റസ കൂട്ടുകാർക്ക് ഉസ്താദുമാരുമായി വിശേഷങ്ങൾ പങ്കുവെക്കാനും അവരുടെ സർഗാത്മകതകൾ പുറത്തെടുക്കാനുമുള്ള വേദിയാണ് ലൈവ് ചാറ്റ്. ഒരു കോഴ്സ് കാലയളവിൽ ഒരിക്കലാണ് ലൈവ് ചാറ്റ് ഉണ്ടാകുക.

Parents Orientation Session

മാസത്തിൽ ഒരിക്കൽ രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ക്ലാസ് ഉണ്ടാകും. Parents review എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് ഈ ക്ലാസിലാണ് സൂചിപ്പിക്കുക.

Official WhatsApp Group

ഇ-മദ്റസ കൂട്ടുകാരിലേക്ക് വ്യത്യസ്ത നിർദ്ദേശങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനും കോഴ്സ് സംബന്ധമായ സംശയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ്. കുട്ടികൾ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം അംഗമായാൽ മതിയാകുന്നതാണ്.

Activity

ആഴ്ചയിൽ കുട്ടി പൂർത്തീകരിക്കേണ്ട ഒരു ആക്റ്റിവിറ്റി ഉണ്ടാകും. ചൊവ്വാഴ്ചകളിൽ ഇന്ത്യൻ സമയം രാവിലെ 7 മണിക്കാണ് ആക്റ്റിവിറ്റിയുടെ നിർദ്ദേശങ്ങൾ പീസ് റേഡിയോയിലും സമീൽ ആപ്പിലും ലഭിക്കുക. അടുത്ത ഞായറിന് മുമ്പായി അതാത് ആഴ്ചയിലെ ആക്റ്റിവിറ്റികൾ പൂർത്തിയാക്കേണ്ടതാണ്.

Star of the Week

ഓരോ ആഴ്ചയിലെയും മികച്ച വിദ്യാർത്ഥിയെ കണ്ടെത്തുന്ന സ്പെഷൽ സെഷൻ ബുധൻ ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ഉണ്ടാകും. പൂർണ്ണതയോടെ കാര്യങ്ങൾ ചെയ്യുകയും നിർദ്ദേശിക്കുന്ന വർക്ക് ആദ്യം പൂർത്തിയാക്കുകയും ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു കുട്ടിയായിരിക്കും Star of the Week. അവർക്ക് സമ്മാനങ്ങൾ ലഭ്യമാക്കുന്നതാണ്. ഇൻഷാ അല്ലാഹ്.

Address Info

 • Al Hikma Communications IX/262,
  Near Sarojini School Sangeetha road
  Perinthalmanna-PO, Malappuram
  679322 Kerala, India